Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual Gatherings

America

ഷിക്കാ​ഗോ സീ​റോമ​ല​ബാ​ർ ക​ൺ​വൻ​ഷ​ൻ; ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വി​ശ്വാ​സ റാ​ലി​യും ആ​ത്മീ​യ സം​ഗ​മ​ങ്ങ​ളു​മാ​യി ര​ണ്ടാം ദി​വ​സം

ഷിക്കാ​ഗോ: ഷിക്കാ​ഗോ മ​ക്കോ​ര്‍​മി​ക് പ്ലേ​സ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ അ​ത്യ​ധി​കം ആ​വേ​ശം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ക്കു​ന്ന ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് സി​ൽ​വ​ർ ജൂ​ബി​ലി നാ​ഷ​ണ​ൽ ക​ൺ​വൻ​ഷന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ ശു​ശ്രൂ​ഷ​ക​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു.

ജൂ​ലൈ ഒമ്പതിന് ​ആ​രം​ഭി​ച്ച ക​ൺ​വ​ൻ​ഷന്‍റെ ര​ണ്ടാം ദി​ന​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ദി​വ്യ​ബ​ലി, ജീ​വി​ത​ഗ​ന്ധി​യാ​യ ക്ലാ​സു​ക​ൾ, ആ​ത്മീ​യ സെ​ഷ​നു​ക​ൾ എ​ന്നി​വ​യ്ക്കൊ​പ്പം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക്രൈ​സ്ത​വ ച​രി​ത്ര​ത്തി​ൽ ഇ​ടം​പി​ടി​ച്ച വ​മ്പി​ച്ച വി​ശ്വാ​സ റാ​ലി​യും ന​ട​ന്നു.

ദൈ​വ​രാ​ജ്യ പ്ര​ഘോ​ഷ​ണ ദൗ​ത്യം തു​ട​ര​ണം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സം ബി​ഷ​പ്പു​മാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രും രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ളും ഒ​ന്നു​ചേ​ർ​ന്നു​ള്ള സ Rejoice ​ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ന്നു. തി​രു​ക്ക​ർമ​ങ്ങ​ളി​ൽ സീ​റോമ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഷിക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ക​ര്‍​ദി​നാ​ള്‍ ബ്ലെ​യി​സ് ജെ. ​സു​പി​ച്ച്, ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ സ്റ്റെ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, റ​വ. ഡോ. ​ജോ​ളി വ​ട​ക്ക​ൻ, റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളു​മാ​രാ​യ റ​വ. ഫാ. ​ജോ​ൺ മേ​ല​പ്പു​റം, റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ലൂ​ക്കാ​യു​ടെ സു​വി​ശേ​ഷ​ത്തെ ആ​സ്പ​ദ​മാ​ക്കി മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. "വി​ള​വ​ധി​കം, വേ​ല​ക്കാ​ർ ചു​രു​ക്കം' എ​ന്ന വ​ച​നം ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. വ​ഴി​പ​ണി​യും ജീ​വ​നു​മാ​യ ക്രി​സ്തു​വി​ന്‍റെ മാ​ർ​ഗത്തി​ലൂ​ടെ ച​രി​ച്ച പൂ​ർ​വി​ക​രു​ടെ പൈ​തൃ​കം അ​മേ​രി​ക്ക​ൻ മ​ണ്ണി​ലും വ​രും​ത​ല​മു​റ​ക​ൾ​ക്കാ​യി തു​ട​ർ​ന്നു​പോ​കാ​ൻ ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ചി​ക്കാ​ഗോ രൂ​പ​ത കൈ​വ​രി​ച്ച വ​ള​ർ​ച്ച വ​ലി​യ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്റെ സാ​ക്ഷ്യ​മാ​ണെ​ന്ന് മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​സി​ൽ​വ​ർ ജൂ​ബി​ലി ക​ൺ​വെ​ൻ​ഷ​ൻ അ​മേ​രി​ക്ക​ൻ പ്ര​വാ​സി സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും അ​പൂ​ർ​വ​വും അ​തു​ല്യ​വു​മാ​യ ആ​ഘോ​ഷ​മാ​ണെ​ന്ന് ചി​ക്കാ​ഗോ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പ്ര​സ്താ​വി​ച്ചു.

കാ​ൽ​നൂ​റ്റാ​ണ്ട് മു​ൻ​പ് വി​ത​ക്ക​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്‍റെ വി​ത്ത് ഇ​ന്ന് വ​ലി​യൊ​രു പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന​ത് രൂ​പ​ത​യു​ടെ സ്ഥാ​പ​ക പി​താ​ക്ക​ന്മാ​രു​ടെ​യും അ​ജ​പാ​ല​ക​രു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ ഫ​ല​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.

ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ ദ​മ്പ​തി​ക​ൾ​ക്കാ​യി ന​യി​ച്ച ക്ലാ​സ് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. അ​മേ​രി​ക്ക​യി​ലെ തി​ര​ക്കു​പി​ടി​ച്ച ആ​ധു​നി​ക ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ, കു​ടും​ബ​ജീ​വി​ത​ത്തി​ലെ മാ​ന​സി​ക സ​മ്മ​ർ​ദ​ങ്ങ​ളെ എ​ങ്ങ​നെ വി​ജ​യ​ക​ര​മാ​യി കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന് അ​ദ്ദേ​ഹം ല​ളി​ത​മാ​യി വി​വ​രി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക ബ്രേ​ക്ക് ഔ​ട്ട് സെ​ഷ​നു​ക​ളും വ​ർ​ക് ഷോ​പ്പു​ക​ളും ന​ട​ന്നു.

 

Latest News

Corehub Up